തിരുവനന്തപുരത്ത് ചിപ്‌സ് നിര്‍മാണ കടയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കൈതമുക്കിലെ ചിപ്സ് നിർമാണ കടയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

കട ഉടമയായ അപ്പു ആചാരി ആണ് മരിച്ചത്. കടയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൻ ചിപ്സ് എന്ന കടയില്‍ ശനിയാഴ്ച വൈകീട്ട് 4.30-ഓടെയാണ് അപകടം നടന്നത്.

തീപടർന്ന ഉടനെ അപ്പു ആചാരിയുടെ മകനും ജോലിക്കാരനും പുറത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ അപ്പു ആചാരി കടയ്ക്കുള്ളില്‍ വീണുപോയതിനാല്‍ രക്ഷപ്പെടുത്താൻ സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ പടർന്നുപിടിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തിയശേഷമാണ് അപ്പു ആചാരിയെ കടയ്ക്കുള്ളില്‍നിന്ന് പുറത്തേക്കെത്തിച്ചത്. ഫയർഫോഴ്സ് എത്തുന്നതിനുമുൻപ് തന്നെ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമം തുടങ്ങിയിരുന്നു.

കടയിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഏഴ് സിലിണ്ടറുകള്‍ കടയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവ പെട്ടെന്ന് എടുത്തുമാറ്റിയതിനാല്‍ വൻ ദുരന്തം ഒഴിവായി. കടയുടെ തൊട്ടുപിറകിലായി വീടും ഉണ്ടായിരുന്നു. സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്കും തീ പടർന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !