സങ്കടം പറഞ്ഞ് കടകംപള്ളി; നിലപാട് തിരുത്താതെ മന്ത്രി റിയാസ്,,

തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ സങ്കടം പറഞ്ഞതോടെ അനുനയവുമായി മന്ത്രി മുഹമ്മദ് റിയാസ്.താനും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.നിയമസഭയില്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോ പങ്ക്‌വയ്‌ക്കുകയും ചെയ്തു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് മന്ത്രി പിന്നാക്കം പോയതുമില്ല. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും. കരാറുകാരന്‍ ഉഴപ്പിയപ്പോള്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കില്‍ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.തലസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിച്ചിട്ട് ജനങ്ങളുടെ യാത്ര തടസമായതിനെ കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ആകാശത്ത് വച്ച്‌ റോഡ് നിര്‍മിച്ച്‌ ഭൂമിയില്‍ കൊണ്ട് വന്ന് കൂട്ടിയോജിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രിയും തിരിച്ചടിച്ചു.

ഇതോടെ കരാറുകാര്‍ കടകംപള്ളിയുമായി ബന്ധമുള്ളവരാണെന്നും കമ്മീഷന്‍ പറ്റാറുണ്ടെന്നും ആരോപണം ഉയര്‍ന്നു. കടകംപള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയോടും ജില്ലാ സെക്രട്ടറിയോടും പരാതിപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !