തിരുവനന്തപുരം: സിഎംആർഎല്ലിനുള്ള കരിമണല്‍ ഖനനാനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഇടപെടലോടെയെന്ന് വീണ്ടും വാദിച്ച് മാത്യു കുഴല്‍നാടൻ എംഎല്‍എ.
ഇതുവരെ പുറത്ത് വന്ന അന്വേഷണ റിപ്പോർട്ടുകളുടെ രേഖകളടക്കം തെളിവായി നിരത്തിയാണ് മാത്യു കുഴല്‍നാടന്റെ വാർത്താസമ്മേളനം. സ്ഥലം ഏറ്റെടുക്കാൻ അവസരം ഉണ്ടായിരുന്നെന്നും ലീസ് റദ്ദാക്കുന്നത് വൈകിപ്പിക്കാനാണ് 2014 മുതല്‍ മാസപ്പടി എന്ന നിലയില്‍ പണം നല്‍കിയത് എന്നുമാണ് മാത്യു കുഴല്‍നാടൻ ആരോപിക്കുന്നത്.'ലീസ് റദ്ദാക്കാനുള്ള നടപടിയിലേക്ക് സർക്കാർ കടന്നിരുന്നു. നിയമ വകുപ്പും ലീസ് റദ്ദാക്കാൻ നിർദേശം നല്‍കി. അതിലേക്കാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. വീണ വിജയന്റെ അടുത്തേക്ക് അന്വേഷണം എത്തിയപ്പോള്‍ മാത്രമാണ് ലീസ് റദ്ദാക്കിയത്. ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം മാത്രം. മാസപ്പടിക്ക് വേണ്ടി സിഎംആർഎല്‍ എന്ന കമ്ബനിക്ക് വേണ്ടി സേവനം നല്‍കിയത് മറ്റാരുമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
ഇതിനാണ് കോടാനുകോടി രൂപ മുഖ്യമന്ത്രിയുടെ മകള്‍ക്കും പിണറായി വിജയനും നല്‍കിയത്. 2019 ന് ശേഷം നിലനിപ്പ് ഇല്ലാതിരുന്ന കരാർ 2023 വരെ നീട്ടിക്കൊണ്ട് പോയതിനാണ് മാസപ്പടി കിട്ടിയത്. 2023 ഡിസംബർ വരെ എന്തുകൊണ്ട് ഈ ലീസിന് അനുമതി നല്‍കി എന്ന് മുഖ്യമന്ത്രിയും കേരള സർക്കാരും വിശദീകരിക്കണം', മാത്യു കുഴല്‍നാടൻ ആവശ്യപ്പെട്ടു. മന്ത്രി പി രാജീവിനെതിരെയും മാത്യു കുഴല്‍നാടൻ ആരോപണം ഉന്നയിച്ചു. ഖനനത്തിന് ഇളവ് ലഭിക്കാൻ ചില ലോബികള്‍ ശ്രമിക്കുന്നു. ദില്ലി കേന്ദ്രീകരിച്ചാണ് ലോബി പ്രവർത്തിക്കുന്നത്.മന്ത്രി പി രാജീവിന്റെ വാദം സി എം ആർ എല്ലിന് വേണ്ടിയാണ്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ മിനുട്സ് ഹാജരാക്കട്ടെ. അദ്ദേഹത്തിന് അത് ഒരിക്കലും കൊണ്ടുവരാൻ സാധിക്കില്ല. മന്ത്രി പി രാജീവിനെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടൻ വ്യക്തമാക്കി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.