തിരുവനന്തപുരം: ദേശീയപാതയില്‍ മണല്‍ വണ്ടികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ, ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ ഗ്രേഡ് എ.എസ്.ഐയ്ക്ക് സർക്കാരിന്റെ ശിക്ഷ പെൻഷനില്‍ 500രൂപ വെട്ടിക്കുറയ്ക്കല്‍! നടപടി
കാസർകോട് ട്രാഫിക് സ്റ്റേഷനിലെ ഹൈവേ പട്രോളിംഗ് ഫ്ലൈയിംഗ് സ്ക്വാഡിലെ പി. ആനന്ദ കൈക്കൂലി കൈനീട്ടി വാങ്ങുന്നതിന്റെ ദൃശ്യവും ശബ്ദവും ചാനലിലൂടെ കണ്ടതാണ്. പക്ഷേ, അന്വേഷണത്തിനിടെ വിരമിച്ച ആനന്ദയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയും പെൻഷനില്‍ 500രൂപ കുറച്ച് വകുപ്പുതല നടപടിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു.ഹൈവേ പട്രോളിംഗുകാർ കൈക്കൂലി വാങ്ങിയത് ജനങ്ങള്‍ക്കിടയില്‍ പൊലീസിന് അവമതിപ്പും വിശ്വാസക്കുറവും ഉണ്ടാക്കാനിടയാക്കിയെന്നും സേനയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും കണ്ടെത്തി ആനന്ദയെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞു. വിരമിച്ചതോടെ അച്ചടക്കനടപടിക്കായി ഫയല്‍ സർക്കാരിലേക്കയച്ചു.
വിരമിച്ചതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി വിജിലൻസ് ട്രൈബ്യൂണല്‍ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതിയില്‍ റിപ്പോർട്ട് നല്‍കി. കാരണം കാണിക്കല്‍ നോട്ടീസില്‍ എ.എസ്.ഐ കുറ്റം നിഷേധിച്ചില്ല. ഇതോടെ പെൻഷൻ 500രൂപ കുറയ്ക്കാൻ പി.എസ്.സിയുടെ ഉപദേശം തേടി. കമ്മിഷന്റെ അനുമതിയോടെ ശിക്ഷ നടപ്പാക്കി. ഇതോടൊപ്പം അച്ചടക്ക നടപടി തീർപ്പാക്കി ആഭ്യന്തര വകുപ്പ് അഡി.സെക്രട്ടറി സി.വി.പ്രകാശ് ഇന്നലെ ഉത്തരവുമിറക്കി. കുറ്റപത്രം നല്‍കാതെയും അന്വേഷണം ഇഴച്ചും കൈക്കൂലിക്കാരെ രക്ഷിക്കുന്നത് പൊലീസില്‍ പതിവാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസുകള്‍ വൈകിപ്പിക്കും. കൈക്കൂലി പിടിച്ചാല്ആറു മാസത്തെ സസ്പെൻഷനു ശേഷം തിരിച്ചു കയറാം. കുറ്റപത്രം നല്‍കിയാലും ശിക്ഷിക്കാൻ 8-10 വർഷമെടുക്കും. അപ്പോഴേക്കും സ്ഥാനക്കയറ്റമടക്കം നേടി വിരമിച്ചിരിക്കും. അറസ്റ്റിലാവുന്നവർ ഒരാഴ്ച റിമാൻഡ്, ഒരു വർഷം സസ്പെൻഷൻ കഴിഞ്ഞ് തിരികെക്കയറും.
.jpeg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.