തിരുവനന്തപുരം: കല്ലറമിൽ വീടിന് സമീപത്തെ കുളത്തില്‍വീണ നാലുവയസുകാരന് ദാരുണാന്ത്യം. കല്ലറ ഇരുളൂർ രതീഷ് ഭവനില്‍ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം.
വീടിനുസമീപത്തെ മീൻകുളത്തില്‍ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പമാണ് ആദിത്യനും കുളത്തിനടുത്ത് എത്തിയത്. അലക്കിനുശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പാതിവഴിയില്‍ ആദിത്യൻ വീണ്ടും കുളത്തിനരികിലേക്ക് പോയി.കുളം വീടിനടുത്ത് തന്നെ ആയതിനാലും സ്ഥിരം പോകുന്ന ഇടം ആയതിനാലും ആദിത്യൻ തിരിച്ചുപോയത് അമ്മ കാര്യമാക്കിയില്ല. എന്നാല്‍ തുണി വിരിച്ചശേഷവും കുട്ടിയെ കാണാതായതോടെയാണ് ഇവർ കുളത്തിനടുത്തേക്ക് അന്വേഷിച്ച് ചെന്നത്.
കുളത്തില്‍ വീണുകിടന്നിരുന്ന ആദിത്യനെ ഉടൻതന്നെ നാട്ടുകാരെത്തി കരയ്ക്കെത്തിച്ച് കല്ലറ തറട്ട ആശുപത്രിയില്‍ എത്തിച്ചു. ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നല്കി ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.