തിരുവനന്തപുരം: പാർട്ടി നയത്തിനു വിരുദ്ധമായി വിദേശസർവകലാശാലകള്‍ക്ക് അനുമതിനല്‍കാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനത്തില്‍ സി.പി.എം.കേന്ദ്രനേതൃത്വം ഇടപെടുന്നു.സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകള്‍ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കുമെന്നാണ് സി.പി.എമ്മിന്റെ ദേശീയനിലപാട്.
വിദേശസർവകലാശാലയ്ക്കുള്ള യു.ജി.സി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി. പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇതു വ്യക്തമാക്കിയിരുന്നു.
പാർട്ടി നയത്തിനു വിരുദ്ധമായി ബജറ്റില്‍ നിർദേശം വന്നതിലെ അമ്പരപ്പിലാണ് ഒരുവിഭാഗം. ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കൂടിയാലോചന നടന്നിട്ടില്ല.ഈ നയവ്യതിയാനം ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുത്തല്‍നടപടി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയില്‍ പ്രതിഫലിച്ചേക്കും.
വിദേശസർവകലാശാലാ കാംപസുകള്‍ സ്ഥാപിക്കാനുള്ള യു.ജി.സി. നീക്കത്തെ എതിർക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതല്‍ ദുഷിപ്പിക്കും. യു.ജി.സിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാൻ സഹായകരമല്ല.
തുല്യതയുടെയും സുതാര്യതയുടെയും തത്ത്വങ്ങള്‍ അടിത്തറയാക്കി പുതിയ യു.ജി.സി. മാർഗനിർദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ വിദേശസർവകലാശാലാ കാംപസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കും.
ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി അല്ലെങ്കില്‍ ട്രാൻസ്ഫർ ഡ്യൂട്ടി അല്ലെങ്കില്‍ രജിസ്ട്രേഷൻ ചാർജുകളില്‍ ഇളവുകള്‍, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവുകള്‍, മൂലധനത്തിന്മേലുള്ള നിക്ഷേപ സബ്സിഡി എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഈ നിക്ഷേപക പോളിസിയുടെ ഭാഗമായിരിക്കും.
വിദേശസർവകലാശാലകളുടെ കാര്യത്തില്‍ കേന്ദ്രം അന്തിമതീരുമാനമെടുക്കട്ടെ. എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാം.വിദേശസർവകലാശാല വന്നാല്‍ വിദ്യാഭ്യാസരംഗം വാണിജ്യവത്കരിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.