തിരുവനന്തപുരം: കെ കെ ശൈലജയെയും എളമരം കരിമിനെയും പരിഹസിച്ച് കെ മുരളീധരൻ. സാധാരണ ടീച്ചർമാർ കുട്ടികളോട് കോപ്പി അടിക്കല്ലെന്ന് പറയും , എന്നാല്‍ ഇന്നലെ ടീച്ചർ തന്നെ കോപ്പിയടിച്ചു.
വട്ടിയൂർകാവ് എം എല്‍ എ ആയിരിക്കുമ്പോള്‍ ആണ് താൻ വടകരെ മത്സരിക്കാൻ ട്രെയിനില്‍ വന്നിറങ്ങിയത്. ഒരാള് ഫാറൂക്കിന്ന് ട്രെയിൻ കേറി കോഴിക്കോട് വന്നിറങ്ങി. മറ്റൊരാള്‍ കോഴിക്കോട് നിന്നു ട്രെയിൻ കയറി വടകര ചെന്നിറങ്ങിയെന്നും കെ മുരളീധരൻ പറഞ്ഞു.ജയിക്കുമെന്ന് ഷൈലജ ടീച്ചർ പറയുന്നതിനോട്, തോല്‍ക്കുന്നത് വരെ അവർക്ക് അത് പറയാമെന്ന് കെ.മുരളീധരന്‍ മറുപടി നല്‍കി 5 കൊല്ലം മണ്ഡലത്തില്‍ സജീവമായിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ . എപ്പോഴും താൻ മണ്ഡലത്തില്‍ സജീവമാണെന്നും മുരളീധരന്‍ പറഞ്ഞു.
വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചർച്ചയാവും.2014ല്‍ ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു ടിപി കേസിലെ സെഷൻസ് കോടതി വിധിയെങ്കില്‍ മേല്‍ക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഐഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭാ മണ്ഡലത്തില്‍ ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഐഎമ്മിന് ജയിച്ച് കയറാനായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.