മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും പണപ്പിരിവ്; സ്‌‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഉത്തരവിറക്കി,,

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖാമുഖത്തിനും സ്പോണ്‍സർഷിപ്പിലൂടെ പണം കണ്ടെത്തണമെന്ന് ഉത്തരവ്. നവകേരള സദസിന്റെ തുടർ പരിപാടിയായിട്ടാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 18 മുതല്‍ മാർച്ച്‌ 3 വരെ 10 മുഖാമുഖങ്ങളാണ് നവകേരള സദസിന് തുടർ പരിപാടിയെന്ന നിലയില്‍ സംഘടിപ്പിക്കുന്നത്.കോഴിക്കോട് വിദ്യാർഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്നതോടെ മുഖാമുഖത്തിന് തുടക്കമാവും. 

ഒരോ പരിപാടിയിലേക്കും 2000 പേരെ പങ്കെടുപ്പിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ മാർഗ രേഖയിലെ നിർദേശം. ഒരാള്‍ക്ക് ഒരു മിനിറ്റാണ് സംസാരിക്കാൻ അനുവദിക്കുക .സമയം കിട്ടാത്തവർക്ക് എഴുതിയും നല്‍കാം.

ഹാള്‍ ,മൈക്ക്, എല്‍.ഇ.ഡി വാള്‍ ,ഭക്ഷണം തുടങ്ങി പരിപാടിയുടെ ചിലവുകളെല്ലാം നവകേരള സദസ് മാത്യകയില്‍ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിർദേശം .പരിപാടിയുടെ പ്രചാരണത്തിനുള്ള പണവും കണ്ടത്തേണ്ടത് സ്പോണ്‍സർഷിപ്പിലൂടെയാണ് കണ്ടത്തേണ്ടത്. 
നവകേരള സദസിലേയും കേരളീയത്തിലേയും സ്പോണ്‍സർമാരുടെ വിവരങ്ങള്‍ സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിനിടയിലാണ് വീണ്ടും സ്പോണ്‍സർമാരെ തേടി ഇറങ്ങിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !