തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ സുപ്രധാനമായ ആവശ്യങ്ങള്‍ നിരാകരിച്ചു കൊണ്ട് ജീവനക്കാരുടെ ഡിഎ കേവലം രണ്ട് ശതമാനം മാത്രമായി പരിമിതപ്പെടുത്തി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിൻ്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു പ്രകടനം നടത്തി.വാഗ്ദാനങ്ങള്‍ ജലരേഖയാക്കിയും ഉറപ്പുകള്‍ ലംഘിച്ചും സംസ്ഥാ സർക്കാർ ജീവനക്കാരെ കേരള ബജറ്റില്‍ വഞ്ചിച്ചുവെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറല്‍ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.
ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു ഗഡു ഡി എ മാത്രമേ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളൂ.

അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി 'പിൻവലിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു.
ഇത് മറ്റാെരു മെഡിസെപ്പായി മാറുമോ എന്ന ആശങ്കയiണ് ജീവനക്കാർക്കുള്ളത്. പങ്കാളിത്ത പെൻഷൻ പിലിൻ വലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ഇടതു സർക്കാർ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ് -ഇർഷാദ് എം.എസും ബിനോദ് കെ യും കുറ്റപ്പെടുത്തികേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ 'ജനറല്‍ സെക്രട്ടറി ബിനോദ് കെ അദ്ധ്യക്ഷനായിരുന്നു.
ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് 'നൗഷാദ് ബദറുദ്ദീൻ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറല്‍ സെക്രട്ടറി വി എബിനു, കെ എം അനില്‍കുമാർ, എ സുധീർ, ഗോവിന്ദ് ജി ആർ, റീജ എൻ., ജി രാമചന്ദ്രൻ നായർ, റൈസ്റ്റണ്‍ പ്രകാശ് സി സി ,സുനിത എസ് ജോർജ്, റോസമ്മ ഐസക്ക്,ആർ രാമചന്ദ്രൻ നായർ, സ്മിതാ അലക്സ്, മീര സുരേഷ്, ഷിബു ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.