നെടുമങ്ങാട്: ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് കോടതിയില്‍ കയറി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നെടുമങ്ങാട് കോടതി ഹാളില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘർഷം. നടന്നു
അടിപിടിക്കേസില്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) ജാമ്യം നല്കിയ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രൈം 135/24 കേസിലെ ഒന്നാം പ്രതി സായി കൃഷ്ണയെ ആണ് നടപടി ക്രമങ്ങള്‍ പൂർത്തിയാകും മുൻപ് രണ്ട് പൊലീസുകാർ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.
വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഷാഡോ പൊലീസ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.59 ഓടെയാണ് നെടുമങ്ങാട് കോടതിയില്‍ എത്തിയത്. ബോണ്ടില്‍ ഒപ്പ് വയ്ക്കുന്നതിനായി കോടതി വരാന്തയില്‍ നില്ക്കുമ്പോള് പിടികൂടിയ പ്രതിയെ ഇടനാഴിയിലൂടെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു.ഇതുതടഞ്ഞ പ്രതിഭാഗം അഭിഭാഷകൻ അലിഫ് കാസിമിനെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പിടിച്ചുതള്ളുന്നതിനിടെ ചുമരില്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ അഭിഭാഷകൻ സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടി.
അഭിഭാഷകർ കൂട്ടത്തോടെ പ്രതിഷേധിച്ച് എത്തിയതോടെ, കോടതി മന്ദിരത്തിന് മുന്നില്‍ എ.സി.പിയും ഡിവൈ.എസ്.പിയും അടക്കം വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നും പൊലീസ് വണ്ടികളും എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.