തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് കഴിഞ്ഞ ഒരുവർഷംമാത്രം സംസ്ഥാനത്ത് രജിസ്റ്റർചെയ്തത് 4641 പോക്സോ കേസുകള്‍..jpeg)
കഴിഞ്ഞ എട്ടുവർഷത്തിനിടെ ഏറ്റവുംകൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റർചെയ്തതും കഴിഞ്ഞവർഷമാണ്.തലസ്ഥാനജില്ലയില്‍ മാത്രം 601 പോക്സോ കേസുകള്‍ രജിസ്റ്റർചെയ്തു. സംസ്ഥാനത്തെ എല്ലാജില്ലകളിലും പോക്സോ കേസുകളുടെ എണ്ണത്തില്‍ വർധനയുണ്ടായതായാണ് പോലീസിന്റെ കണക്കുകള്‍.
2022-ല്‍ 4518 കേസുകളാണ് കേരളത്തില്‍ രജിസ്റ്റർചെയ്തിരുന്നതെങ്കില് കഴിഞ്ഞവർഷം അത് 4641 ആയി ഉയർന്നു. ജില്ലകളിലും കേസുകളുടെ എണ്ണം കൂടി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികംകേസുകളുള്ളത്.പോക്സോ കേസുകളില്‍ കാര്യമായ വർധനയുണ്ടാകുന്നുവെങ്കിലും ശിക്ഷാനിരക്ക് കുറവാണെന്നത് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
വണ്ടിപ്പെരിയാർ കേസില്‍ ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണങ്ങള്‍ ഉയർന്നതോടെ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കും നിർദേശമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.