ബന്ധുവിനെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു;മൂന്നു പേര്‍ അറസ്റ്റില്‍,,

തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്.

ശനിയാഴ്ത രാത്രി 11.30 യോടെയാണ് സംഭവം. അരുണ്‍, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാള്‍ എത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തില്‍ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ രാജേഷിനെ ആക്രമിച്ചു.ഈ സമയത്താണ് ശരതും അഖിലേഷും ഇവിടേക്ക് എത്തിയത്.
രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാൻ ശരത്തും അഖിലേഷും ശ്രമിച്ചു. പ്രതികള്‍ ബിയര്‍ കുപ്പ് പൊട്ടിച്ച്‌ ശരതിനെയും അഖിലേഷിനെയും കുത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് വിവരം. അഖിലേഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം..
കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്. ഇതിനിടെ, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണെന്നും പറയപ്പെടുന്നു. സംഭവത്തില്‍ കുത്തിയ അരുണ്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !