ഫോട്ടോസ്റ്റാറ്റ്‌ പോരാ; മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കുഴല്‍നാടനെ സ്പീക്കര്‍ തടഞ്ഞു;മൈക്ക് ഓഫ് ചെയ്തു. പ്രതിപക്ഷം ഇറങ്ങിപ്പോയി,

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍ നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍.

വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യ കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്. 

ചട്ടപ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാന്‍ നിയമസഭ തെരഞ്ഞെടുത്തതെന്ന് മാത്യു പറഞ്ഞു. 

നിയമസഭയില്‍ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എഴുതിക്കൊടുത്ത ശേഷവും ആരോപണം ഉന്നയിക്കാന്‍ മാത്യുവിനെ അനുവദിക്കാത്തത് അതിശയകരം. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പിവി അന്‍വറിന് എന്ത് രേഖയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !