തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍ നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍.
ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്നാടന് ചോദിച്ചു.മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യ കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.
ചട്ടപ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്നാടന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാന്‍ നിയമസഭ തെരഞ്ഞെടുത്തതെന്ന് മാത്യു പറഞ്ഞു.
നിയമസഭയില്‍ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എഴുതിക്കൊടുത്ത ശേഷവും ആരോപണം ഉന്നയിക്കാന്‍ മാത്യുവിനെ അനുവദിക്കാത്തത് അതിശയകരം. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പിവി അന്‍വറിന് എന്ത് രേഖയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.