തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുമായി നടത്തിയ യോഗത്തിനിടെ ഗതാഗത കമ്മീഷണറെ വിമർശിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓട്ടോമാറ്റിക് ഡ്രൈവിംഗ് സ്കൂള്‍ സംബന്ധിച്ച കേന്ദ്ര ഉത്തരവിനെ ചൊല്ലിയായിരുന്നു കമ്മീഷണർക്ക് മന്ത്രിയുടെ ശാസന.
എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിംഗ് സ്കൂള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശം നല്കിയിരുന്നെന്നും സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാമെന്ന് കേന്ദ്രം നിർദേശിച്ചതായും കമ്മീഷണർ മന്ത്രിയെഅറിയിച്ചിരുന്നു. എന്നാല്‍ ഇത് ഉത്തരവായി ഇറങ്ങിയോ എന്ന് മന്ത്രി കമ്മീഷണറോട് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യോഗത്തിനിടെ മന്ത്രി ഗതാഗത കമ്മീഷണറെ വിമർശിച്ചത്. എന്നാല്‍ ഇത് കേന്ദ്ര സർക്കാരിന്‍റെ നയമാണെന്നും സമയം നീട്ടിനല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു;: ഗതാഗത കമ്മീഷണര്‍ക്ക് ഗണേഷ്കുമാറിന്‍റെ ശാസന,,
0
ബുധനാഴ്ച, ഫെബ്രുവരി 14, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.