തിരുവനന്തപുരം: കെ റെയില്‍ അട്ടിമറിക്കാൻ വി ഡി സതീശൻ വാങ്ങിയ കൈക്കൂലി മൂന്ന് തവണയായി കണ്ടെയ്നറുകളിലാണ് കേരളത്തിലെ Iത്തിയതെന്ന് പി വി അൻവർ എംഎല്‍എ.
മത്സ്യം കയറ്റി വരുന്ന ലോറിയിലാണ് പണം എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം 150 കോടി രൂപ ചാവക്കാട്ടെ ചേറ്റുവ കടപ്പുറത്താണ് എത്തിച്ചത്. കടപ്പുറത്തെത്തിയ പണം ചാവക്കാട് നിന്ന് ആംബുലൻസില്‍ കൊണ്ടുപോയി. ഈ പണം കർണാടകയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും അൻവർ ആരോപിച്ചു. സതീശൻ സ്ഥിരമായി ബാംഗ്ലൂരിലേക്ക് പോകുന്നുണ്ടെന്നും യാത്രാരേഖകള്‍ പരിശോധിക്കണമെന്നും നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ അൻവർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സതീശനെതിരെയുള്ള ഗുരുതര ആരോപണങ്ങളെന്നത് ശ്രദ്ധേയമാണ്. നിയമസഭയിലാണ് അൻവർ ഇത്തരമൊരു അഴിമതി ആരോപണം ഉന്നയിച്ചതെന്നതും വിഷയത്തെ ഗൗരവതരമാക്കുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ മികച്ച വിജയം നേടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകള്‍ വരുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ വികസന പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിക്കുന്നത്.
എന്നാല്‍ ആരോപണത്തെ പരിഹസിച്ച് തള്ളുകയായിരുന്നു വി ഡി സതീശൻ. ഭരണപക്ഷത്തിന്റെ ഗതികേടിനെയോർത്ത് താൻ കരയണോ അതോ ചിരിക്കണോ എന്ന പരിഹാസത്തോടെയായിരുന്നു സഭയില്‍ സതീശൻ്റെ മറുപടി. ഇത്തരമൊരു ആരോപണം സഭയില്‍ ഉന്നയിക്കാൻ മുഖ്യമന്ത്രി അനുമതി നല്‍കിയതില്‍ സഹതാപമുണ്ട്.
തനിക്കെതിരെ ഉന്നയിച്ച ആരോപണം രേഖയില്‍ തന്നെ കിടക്കട്ടെ. എന്നാല്‍ കെ സി വേണു ഗോപാലിൻ്റെ കാര്യം എഴുതി കൊടുക്കാതെ ഉന്നയിച്ചതാണ്. അത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇങ്ങനെയും കാര്യങ്ങള്‍ ഉന്നയിക്കുന്ന എംഎല്‍എമാർ ഉണ്ടന്ന് ഇനി വരുന്നവർ പഠിക്കട്ടെയെന്നും തനിക്കെതിരായ ആരോപണം നീക്കം ചെയ്യേണ്ടന്ന നിലപാടിനോട് ചേർത്ത് വി ഡി സതീശൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.