പുഴ കാണാൻ പോയി, കാൽതെറ്റി വെള്ളത്തിൽ വീണു; 13കാരി മുങ്ങി മരിച്ചു

തൃശൂർ: പുഴ കാണാൻ പോയ 13 കാരി കാൽതെറ്റി വെള്ളത്തിൽ വീണു മരിച്ചു. കുട്ടി മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് ദാരുണ സംഭവം.

കല്ലേറ്റുംകര ചെമ്പോത്ത് പറമ്പിൽ ഹാഷിം- അജി ദമ്പതികളുടെ മകൾ ഫാത്തിമ തസ്നീം ആണു മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടം.

കൊടകര മറ്റത്തൂർകുന്നിലെ ബന്ധു വീട്ടിലാണ് കുടുംബം രാവിലെ എത്തിയത്. അതിനിടെയാണ് കുട്ടി പുഴ കാണാൻ പോയതും അപകടത്തിൽപ്പെട്ടതും.

അ​ഗ്നിശമന സേന എത്തുന്നതിനു മുൻപേ നാട്ടുകാർ കുട്ടിയെ മുങ്ങി എടുത്തു. പിന്നാലെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇരിങ്ങാലക്കുട ​​ഗവൺമെന്റ് ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയാണ് ഫാത്തിമ. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !