തൃശൂർ: വരന്തരപ്പിള്ളി കാരികുളത്ത് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. മുരുക്കുങ്ങല്‍ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടില്‍ അനസ് (32), കുളത്തിത്തൊടി റഫീക് (32) എന്നിവർക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേർച്ചക്കിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ദഫ് മുട്ട് നടക്കുന്നതിനിടയിലൂടെ കാർ കൊണ്ടുപോകാൻ ശ്രമിച്ചതോടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു.
ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് അക്രമികള്‍ കാറില്‍ വന്നവരെ കുത്തുകയായിരുന്നു. കേസിലെ പ്രതികള്‍ പോലീസിൻ്റെ പിടിയിലായതായി സൂചനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.