ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്,

ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ലൈംഗികാതിക്രമം; ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്,

അഗര്‍ത്തല: ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജി അതിജീവിതയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി.

ചേംബറില്‍ വച്ച്‌ മജിസ്‌ട്രേറ്റ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ത്രിപുര ജഡ്ജിക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ധലായ് ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍  പറഞ്ഞു.
ബലാത്സംഗവുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താന്‍ ഫെബ്രുവരി 16ന് കമാല്‍പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയപ്പോഴാണ് ലൈംഗികാതിക്രമത്തിന് ഇരയായതെന്ന് യുവതി ആരോപിച്ചു. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കമാല്‍പൂരിനെതിരെയാണ് പരാതി. 

"ഫെബ്രുവരി 16-ന് എന്റെ മൊഴി രേഖപ്പെടുത്താന്‍ ഞാന്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ പോയി. ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ജഡ്ജി എന്നെ മോശമായി സ്പര്‍ശിച്ചു. ഞാന്‍ ചേംബറില്‍ നിന്നും പുറത്തേക്കിറങ്ങി സംഭവത്തെക്കുറിച്ച്‌ അഭിഭാഷകരെയും എന്റെ ഭര്‍ത്താവിനെയും അറിയിച്ചു" യുവതി പറയുന്നു. 

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍ പ്രത്യേക പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍, ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി ഗൗതം സര്‍ക്കാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സത്യജിത് ദാസിനൊപ്പം കമാല്‍പൂരിലെ അഡീഷണല്‍ ജില്ലാ, സെഷന്‍സ് ജഡ്ജിയുടെ ഓഫീസ് സന്ദര്‍ശിച്ചു.

പ്രശ്‌നവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ മറ്റ് ആളുകളെപ്പോലെ ഞാനും മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുമാണ് അറിഞ്ഞത്. 

ശരിയായ രൂപത്തില്‍ ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍, ഞങ്ങള്‍ തീര്‍ച്ചയായും ഉചിതമായ നടപടി സ്വീകരിക്കും" ത്രിപുര ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ വി.പാണ്ഡെ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !