ധർമ്മപുരി: തമിഴ്നാട് ധർമ്മപുരിയില്‍ ദളിത് സ്ത്രീകള്‍ക്ക് ചിരട്ടയില്‍ ചായ കൊടുത്ത രണ്ടു സത്രീകള്‍ അറസ്റ്റില്‍.ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവരെ അറസ്റ്റുചെയ്തത്.ഗൗണ്ടർ വിഭാഗത്തിലുള്ള സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. ചിന്നതായി (60) ഇവരുടെ മരുമകള്‍ ബി.ധരണി (32) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പൊളയംപാളയം സ്വദേശിയായ ജി.സെല്ലിയുടെ (50) പരാതിയിലാണ് അറസ്റ്റ്. ചിന്നതായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് സെല്ലി. സെല്ലിക്കും ഒപ്പമുണ്ടായിരുന്നു ശ്രീപ്രിയ(38), വീരമ്മാള്‍ (55), മാരിയമ്മാള്‍ (60) എന്നിവർക്കാണ് ചിരട്ടയില്‍ ചായ കൊടുത്തത്.
മുൻപും സമാന രീതിയിലാണ് ചായ നല്‍കിയിരുന്നത്. ദളിത് വിഭാഗത്തില്‍ അല്ലാത്ത പണി സ്ഥലങ്ങളിലും സമാന അനുഭവമാണ് നേരിടുന്നതെന്ന് ഇവർ പറഞ്ഞു.ക്ഷേത്രങ്ങളില്‍ മാത്രമല്ല തൊഴില്‍ ഇടങ്ങളിലും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. എന്നാൽ പരാതി പൊതുജന ശ്രദ്ധ നേടാനുള്ള ശ്രമം മാത്രമാണെന്ന് ഗൗഡർ വിഭാഗത്തിലെ എം.ശിവ എന്നയാള്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.