"റാമോജി ഫിലിം സിറ്റി" സ്വാഗത ചിഹ്നം കഴിയുമ്പോഴേ കാഴ്ച്ചകളുടെ മായിക ലോകം കാണാം

 "റാമോജി ഫിലിം സിറ്റി" സിനിമകളിൽ കണ്ട സ്ഥലങ്ങൾ അതിന്റെ ഇരട്ടി ഭംഗിയിൽ കൺ മുന്നിൽ. ഒരു നിമിഷം നമ്മുടെ കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. അതാണ് റാമോജി ഫിലിം സിറ്റി. 





പ്രവർത്തി ദിനങ്ങളിൽ 1150 രൂപയും അവധി ദിവസങ്ങളിൽ 1350 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് എടുത്തിട്ട് അവരുടെ ബസ്സിൽ തന്നെ റാമോജി എന്ന വിസ്മയ ലോകത്തെത്താം. റാമോജി എന്ന വലിയ സ്വാഗത ചിഹ്നം കഴിയുമ്പോഴേ കാഴ്ച്ചകളുടെ മായിക ലോകം തുടങ്ങും.

BOOKING: https://booking.ramojifilmcity.com/daytour/packages

1666 ഏക്കറിലായിട്ട് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റിയിലേക്കാണ് നമ്മൾ പോകുന്നത്. ആദ്യം ചെല്ലുന്നത് റാമോജി മൂവി മാജിക് എന്ന ഏരിയയിലേക്കാണ്. സിനിമയുടെ മായിക ലോകം അവിടെ തുടങ്ങും. തിയേറ്ററുകളും, സിനിമ സെറ്റുകളും അവിടെ കാണാം. സിനിമകൾ എങ്ങനെ ഉണ്ടാകുന്നു എന്നും മനസ്സിലാക്കാം.

പിന്നെ ചെല്ലുന്നത് ഒരു ഇംഗ്ലീഷ് കൗ ബോയ് വില്ലേജിലേക്കാണ്. ഗേറ്റ് കടക്കുമ്പോൾ തന്നെ നമ്മൾ ഇംഗ്ലണ്ടിൽ എത്തിയത് പോലെ തോന്നും. ഫോട്ടോസ് എടുക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ ആ ആഗ്രഹം തന്നെ മാറിക്കിട്ടും. എവിടെ നോക്കിയാലും അത്രക്ക് മനോഹരമായ ഫ്രെയിമുകൾ.

അവിടെ നിന്ന് ചെന്ന് ഇറങ്ങുന്നത് ഒരു ലണ്ടൻ സ്ട്രീറ്റിലേക്കാണ്. അവിടെ നിന്നുള്ള യാത്ര ചുവന്ന നിറത്തിലുള്ള വിന്റേജ് ബസ്സിലാണ്. ആ യാത്ര തന്നെ മനോഹരമാണ്. പോകുന്ന വഴിക്കുള്ള കാഴ്ച്ചകൾ കണ്ണെടുക്കാതെ നോക്കി ഇരിക്കും. നമ്മൾ പാട്ടുകളിൽ കണ്ട സ്ഥലങ്ങൾ കൺമുന്നിൽ കുറേ ദൂരത്തോളം പരന്നു കിടക്കുകയാണ്. മലയാള സിനിമ മേക്കപ്പ്മാൻ, ഉദയനാണ് താരം, ഹിന്ദി സിനിമ ഡെർട്ടി പിക്ചർ, ചെന്നൈ എക്സ്പ്രസ്സ് എന്നീ സിനിമകളിലെ സ്ഥലങ്ങൾ കൺമുന്നിലൂടെ പോകും. ഇതൊക്കെ ഇവിടെ ആയിരുന്നോ എന്ന് അന്തം വിട്ട് പോകുന്ന അവസ്ഥ.
പിന്നെ ചെല്ലുന്നത് ഒരു ജയിലിലേക്കാണ്. ശരിക്കും ഒരു ജയിലിലേക്ക് എത്തിയത് പോലെ. തടവ് പുള്ളികളും, ജയിലുകളും എല്ലാം ഒറിജിനൽ ആണോ എന്ന് തോന്നിപ്പോകും. അവിടുന്ന് പോകുന്നത് ഒരു റെയിൽവേ സ്റ്റേഷനിലേക്കാണ്. Originality at its peak. അതാണ് railway station. ഒട്ടു മിക്ക സൗത്ത് ഇന്ത്യൻ ഭാഷകളിലും announcement കേൾക്കാം. ഒറിജിനൽ ട്രെയിനിന്റെ ബോഗികളും, എൻജിനും, പ്ലാറ്റ്ഫോർമും എല്ലാം അതേ പോലെ. അവിടുന്ന് പോകുന്നത് ഒരു വിമാന താവളത്തിലേക്കാണ്. അതും ഒറിജിനൽ വിമാന താവളത്തിൽ എത്തിയത് പോലെ.

അടുത്തതായി എത്തുന്നത് ബാഹുബലി സെറ്റിലേക്കാണ്. മഹിഷ്മതി സാമ്രാജ്യം കൺമുന്നിൽ. ആ വലിയ കവാടം കടന്ന് അകത്തേക്ക് ചെല്ലുമ്പോൾ ബാഹുബലി ജീവിച്ചിരുന്ന കാലഘട്ടത്തിലേക്ക് എത്തിയത് പോലെ തോന്നും. ബാഹുബലി സിനിമയിൽ കണ്ട കാഴ്ച്ചകൾ അതേ പോലെ അവിടെ ഉണ്ട്. ബാഹുബലി സെറ്റ് തന്നെയാണ് റാമോജിയിലെ പ്രധാന ആകർഷണം.

അവിടെ നിന്ന് ഒരു ലണ്ടൻ സ്ട്രീറ്റിലേക്കാണ് എത്തുന്നത്. ലണ്ടനിലെ പോലത്തെ കളർഫുള്ളായ വീടുകൾ. എവിടെ നോക്കിയാലും ഫോട്ടോസ് എടുക്കാൻ തോന്നും. അവിടെ നിന്ന് ചന്ദ്രമുഖി പോലെയുള്ള പ്രമുഖമായ സെറ്റിലേക്കാണ് യാത്ര. പിന്നെ ഹവാ മഹലും, മുഗൾ ഗാർഡൻസും, ജാപ്പനീസ് ഗാർഡനും എല്ലാം നമുക്ക് മുന്നിൽ അത്യധികം ഭംഗിയോടെ കാണാം.

അവസാനം ചിത്രശലഭ പാർക്കും, ബേർഡ്സ് പാർക്കും എല്ലാം ഉണ്ട്. ഇത്രയും ആകുമ്പോഴേക്ക് നേരം സന്ധ്യയാകും. പിന്നെ കാണുന്നത് വർണ്ണ ലൈറ്റുകൾ നിറഞ്ഞ റാമോജിയാണ്. നമ്മൾ രാവിലെ പോയ വഴികൾ എല്ലാം ലൈറ്റുകളുടെ ലോകത്തിൽ നിൽക്കുന്നത് കാണാം. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം അവിടെ തീരുകയാണ്. ഓർമ്മകളുടെ ചെപ്പ് അവിടെ തുറക്കുന്നു.

ഈ യാത്രയുടെ വിശദമായ വീഡിയോ : (Jasmin Nooruniza) 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !