.മതിയായ തെളിവുകളില്ല:1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ അബ്ദുല്‍ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി.,

ജയ്പൂര്‍: 1993ലെ ട്രെയിന്‍ സ്‌ഫോടന പരമ്പരക്കേസില്‍ ലഷ്‌കറെ ത്വയിബ നേതാവ് അബ്ദുല്‍ കരീം തുണ്ടയെ രാജസ്ഥാനിലെ ജയ്പൂര്‍ ടാഡ കോടതി വെറുതെവിട്ടു.


തുണ്ടയ്‌ക്കെതിരെ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജാരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടാഡ കോടതി വിധി.


കേസിലെ മറ്റ് രണ്ട് പ്രതികളായ ഇര്‍ഫാന്‍, ഹമീദുദ്ദീന്‍ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 1993 ഡിസംബറില്‍ വിവിധ നഗരങ്ങളിലായി അഞ്ച് ട്രെയിനുകളില്‍ സ്‌ഫോടനം നടത്തിയെന്നാരോപിച്ചാണ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയായ, 81 കാരനായ തുണ്ടയെ പ്രതി ചേര്‍ത്തത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




ലഖ്‌നൗ, കാണ്‍പൂര്‍, ഹൈദരാബാദ്, സൂറത്ത്, മുംബൈ എന്നീ നഗരങ്ങളിലായിരുന്നു സ്‌ഫോടനമുണ്ടായത്. 1996ലെ ബോംബ് സ്‌ഫോടന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണു തുണ്ട. ഇയാള്‍ നിരവധി ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !