വെള്ളിയാഴ്ച തീ വിഴുങ്ങിയ ഫാക്ടറിയിൽ കുടുങ്ങിയ ആളുകൾ മുകളിൽ നിന്നും സഹായം ആവശ്യപ്പെടുന്ന വീഡിയോ

ഹിമാചൽ പ്രദേശ്: ഹിമാചലിലെ സോളാനിലെ കോസ്‌മെറ്റിക്‌സ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിക്കുകയും 31 പേർക്ക് പരിക്കേൽക്കുകയും 13 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 




വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:45ഓടെ സോളൻ്റെ ബഡ്ഡി ഏരിയയിലെ എൻആർ അരോമയുടെ ഫാക്ടറിയിലാണ് ഇതുവരെ പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാനാകാത്ത തീപിടിത്തമുണ്ടായത്. തീ കത്തുമ്പോൾ കുടുങ്ങിയ സ്ത്രീകൾ മുകളിൽ നിന്നും രക്ഷപെടുത്താൻ സഹായം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.മുഴുവൻ കെട്ടിടവും അപകടത്തിൽ അഗ്നി വിഴുങ്ങി. ചിലർ കുടുങ്ങുകയും മറ്റുചിലർ ഓടി രക്ഷപെടുകയും ചെയ്‌തു. 

സോളൻ ജില്ലയ്ക്ക് കീഴിലുള്ള നലാഗഢിലെ ജർമജ്രിക്ക് സമീപമുള്ള എൻആർ അരോമ പെർഫ്യൂം ഫാക്ടറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീ പൂർണ്ണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

സംഭവസമയത്ത് 50 ഓളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു, അവരിൽ ചിലർ വീടുകളിലേക്ക് ഓടി, 13 പേരെ ഇപ്പോഴും കാണാനില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ സോളൻ, മൻമോഹൻ ശർമ്മ ശനിയാഴ്ച  പറഞ്ഞു.

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പെർഫ്യൂമുകളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന കത്തുന്ന വസ്തുക്കളിൽ തീ പിടിക്കുന്നതിനാൽ തീ ഇതുവരെ  നിയന്ത്രണവിധേയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !