മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മോൻസൻ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.

1.88 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും.

മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.  

പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കല്‍, ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും  അവകാശപ്പെട്ടിരുന്നു. 

വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്. ഇതിൽ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ പെട്ടിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !