വാറിംഗ്ടൺ: യുകെ മലയാളികളുടെ മകൾ മെറീനാ ബാബു നിര്യാതയായി. ബാബു - ലൈജു ദമ്പതികളുടെ മകള്‍ മെറീനാ ബാബുവിനാണ് അകാലത്തിൽ വിയോഗം സംഭവിച്ചത്. രക്താര്‍ബുദം തിരിച്ചറിഞ്ഞ് കീമോ തെറാപ്പി ആരംഭിച്ചതിനു പിന്നാലെ 20കാരിയെ മരണം കീഴടക്കി.
ഫെബ്രുവരി 20 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് മെറീനയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്ലഡ് കാന്‍സറിനെത്തുടര്‍ന്ന് റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മെറീന. കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മെറീന ബാബു. മൂത്ത സഹോദരി മെര്ലിന് വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രി ജീവനക്കാരിയാണ്. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.