"പുതിയൊരു വെളിച്ചം തിരിയായ് തെളിയുന്ന ദിവസം", സിറ്റിവെസ്റ്റ് മലയാളികളുടെ ആവേശത്തിന് "Malayalees In Citywest" (MIC) ഇന്ന് തിരി തെളിയും.
ഇന്ന് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തെ സാക്ഷിയാക്കി അവരുടെതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രതിനിധികൾക്കൊപ്പം സിറ്റി വെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പേരപ്പാടൻ തിരി തെളിക്കുന്നതോടെ MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെടും….
തുടർന്നുള്ള കലാപരിപാടികളും, കളികളും, DJ, വിഭവസമ്യദ്ധമായ ഭക്ഷണവും; MIC ഒരുക്കുന്ന മീറ്റ് ആന്റ് ഗ്രീറ്റിന്റെ മാറ്റു കൂട്ടും.
അയർലണ്ടിലെ സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയാകാശത്തേക്ക് പുതിയൊരു വെളിച്ചം തിരിയായ് തെളിയുന്ന ദിവസവും ഇടവുമാണത്..
"കാണാൻ കാത്തു കാത്തിരുന്നൊരാളെ പോലെ…,
കേൾക്കാൻ കൊതിച്ചിരുന്നൊരു പാട്ടുപോലെ…
സിറ്റിവെസ്റ്റ് മലയാളികൾ ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരുങ്ങുന്ന ഒന്ന്..
രണ്ടായിരങ്ങളുടെ തുടക്കം മുതലും രണ്ടായിരത്തിഇരുപത്തിമൂന്നിന്റെ ഒടുക്കം വരെയും, തുടർന്നും നൂറുനുറു മലയാളികൾ സ്ഥിരവാസത്തിനും അല്ലാതെയും ഇവിടേക്ക് ഒഴുകിവന്നുകൊണ്ടേയിരുന്നു..
ചെറിയ ചെറിയ കൂട്ടായ്മകളായി അവർ വളർന്നും കൊണ്ടേയിരുന്നു., എന്നിട്ടും… എല്ലാവേലികെട്ടുകളുടെയും അപ്പുറത്തേക്ക് വളർന്നുയരാൻ എന്തോ അതിനു സാധിച്ചിരുന്നില്ല..
ആ ശൂന്യതയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങിവന്നപ്പോഴുണ്ടായ ഇത്തിരി വെട്ടത്തിലാണ്….."
MIC സാധ്യമായത്.
കടപ്പാട് : Malayalees In Citywest" (MIC)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.