കോട്ടയം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം കുമരകത്ത് നടന്നു.
സംസ്ഥാന പ്രസിഡൻ്റ് എ കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വളരെ വേഗത്തിൽ അറിയുന്നതിന് ഓൺലൈൻ മാധ്യമങ്ങളെ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതായും വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി അന്വേഷിച്ച് വേണം വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ വി ബിന്ദു പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ് വിതരണം ജനറൽ സെക്രട്ടറി ഉമേഷ്കുമാർ നിർവ്വഹിച്ചു. തുടർന്ന് 2024 വർഷത്തിലെ ഭാരവാഹികളേയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ .
സംസ്ഥാന പ്രസിഡൻ്റ് : എ കെ ശ്രീകുമാർ
ജനറൽ സെക്രട്ടറി : ഉമേഷ് കുമാർ തിരുവനന്തപുരം
ട്രഷറർ : അനൂപ്
വൈസ് പ്രസിഡന്റുമാർ: ഉദയൻ കലാനികേതൻ ആറ്റിങ്ങൽ, തങ്കച്ചൻ പാലാ, രാകേഷ് കുമരകം ടുഡേ
ജോയിന്റ് സെക്രട്ടറിമാമാർ: അനീഷ് ഇടുക്കി ,സുധീഷ് പാലാ ,ജോവാൻ മധുമല
എക്സിക്യൂട്ടീവ് അംഗങ്ങൾ: മഹേഷ് ,ബിനു, ജോസഫ്, ലിജോ എന്നിവരേയും തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.