മംഗളൂരു: പലയിടത്തും ചികിത്സ തേടിയ ഒൻപതു വയസുകാരിയെ കാൻസര്‍ മുക്തമാക്കി മംഗളൂരവില്‍ നടന്ന അൂപര്‍വ്വ ശസ്ത്രക്രിയ.മംഗളൂരു യെനെപോയ മെഡിക്കല്‍ കോളേജില്‍ ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ചേർന്നാണ് ഒമ്ബത് വയസ്സുള്ള കുട്ടിക്ക് അപൂർവ ശസ്ത്രക്രിയ നടത്തിയത്.10 മണിക്കൂർ നീണ്ടുനിന്ന പ്രക്രിയയില്‍ ശ്വാസകോശത്തിലെ നാല്‍പതിലധികം കാൻസർ നിക്ഷേപങ്ങളാണ് നീക്കം ചെയ്തത്.
കുട്ടിക്ക് ഒൻപതാം മാസം മുതല്‍, ശരീരത്തിന്റെ നാല് വ്യത്യസ്ത ഭാഗങ്ങളില്‍ കാൻസര്‍ ബാധ കണ്ടെത്തിയിരുന്നു. കണ്ണ്, തുടയെല്ല്, കുടല്‍, ശ്വാസകോശം എന്നിവയില്‍ ആയിരുന്നു കാൻസർ ബാധ.
മധുരയിലെയും ഹൈദരാബാദിലെയും ആശുപത്രിയില്‍ കണ്ണിലെ അർബുദത്തിന് കുട്ടി ചികിത്സയിലായിരുന്നു. തുടയിലെ അസ്ഥിയിലെ ട്യൂമറിന്, 2021-ല്‍ കൊച്ചിയിലും തിരുവനന്തപുരത്തും ചികിത്സ നടത്തി. 2022-ല്‍, കാൻസര്‍ ശ്വാസകോശത്തിലേക്ക് പടരുന്നതിന് കൊച്ചിയില്‍ ചികിത്സ നടത്തി.
ഈ സമയത്താണ് ശ്വാസകോശത്തിലേക്ക് രണ്ടാം ഘട്ടത്തില്‍ വീണ്ടും കാൻസർ വികാസം ഉണ്ടായത്. ഇതിനായി വീണ്ടും ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു എന്നും ഡോക്ടര്‍ ജലാലുദ്ദീനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലുടനീളമുള്ള 250-ലധികം ആശുപത്രികള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ക്യാൻസർ ഗ്രിഡായിരുന്നു കുട്ടിയുടെ കാര്യങ്ങളില്‍ തീരുമാനം എടുത്തത്. കാൻസർ നീക്കം ചെയ്യാൻ കുട്ടിക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഒടുവില്‍ വിദഗ്ധ തീരുമാനമെത്തി.
വളരെ സങ്കീർണ്ണവും ബുദ്ധിമുട്ടുള്ളതുമായ ശസ്ത്രക്രിയ ആയതിനാല്‍ രോഗിയുടെ ബന്ധുക്കളോട് ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലുമായോ, മംഗളൂരുവില്‍ വെച്ച് എനപോയെയിലോ കാണാൻ ആവശ്യപ്പെട്ടു. കുടുംബ താല്‍പര്യ പ്രകാരം മംഗളൂരുവിലേക്ക് അവര്‍ വന്നു.സുലേഖ യെനെപോയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ട്യൂമർ ബോർഡിലെ ഡോക്ടര്‍മാര്‍ കേസ് ചർച്ച ചെയ്യുകയും, ശസ്ത്രക്രിയ യെനെപോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്താൻ തീരുമാനിക്കുകയും ആയിരുന്നു.
ശ്വാസകോശത്തില്‍ നിന്ന് രണ്ട് വാരിയെല്ലുകള്‍ക്കൊപ്പം എല്ലാ മുഴകളും നീക്കം ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നീക്കം ചെയ്തതില്‍ വച്ച് ഏറ്റവും വലിയ കാൻസര്‍ ബാധയാണിത്.
അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപത് ദിവസത്തിനുള്ളില്‍ കുട്ടി സുഖം പ്രാപിച്ചുവെന്നും ഡോ അക്ബർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.