എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വെട്ടത്തൂർ ഗ്രാമത്തിലെ നാട്ടുകാർ ഒന്നിക്കുന്നു.
'17കാരിയുടെ ദുരൂഹമരണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി വെട്ടത്തൂർ മദ്റസയില്‍ ഞായറാഴ്ച നാട്ടുകാരുടെ സംഗമം നടക്കും. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് നാട്ടുകാർ ഒത്തുചേരുന്നത്. കരാട്ടേയുടെ മറവില്‍ വിദ്യാർഥിനി ഏറെ പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പീഡനവുമായി ബന്ധപ്പെട്ട് കരാട്ടേ അധ്യാപകൻ ഊർക്കടവ് സ്വദേശി സിദ്ദീഖ് അലി പോക്സോ കേസില്‍ റിമാൻഡിലാണ്. 17കാരിയുടെ മരണത്തെ തുടർന്ന് കൂടുതല്‍ വിദ്യാർഥികള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.പൊലീസ് അന്വേഷണ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെതന്നെയാണ് നാട്ടുകാരുടെ ഒത്തുചേരല്‍. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെയും നാട്ടുകാരുടെയും തീരുമാനം.
ഫെബ്രുവരി 19ന് വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങല്‍ കടവിലാണ് പ്ലസ് വണ്‍ വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിക്കു വേണ്ടി നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.പുഴയില്‍ നിന്ന് വിദ്യാർഥിനിയുടെ മേല്‍വസ്ത്രവും ഷാളും കണ്ടെടുത്തിരുന്നു. കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പോക്സോ കേസ് നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണമെന്നും കാണിച്ച് ബന്ധുക്കള്‍ വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.