ഏറ്റുമാനൂർ: നഗരസഭാ കാര്യാലയ വളപ്പില്‍ നഗരസഭ അനധികൃതമായി കൂട്ടിയിട്ട ഖരമാലിന്യത്തിന് തീപിടിച്ചു. അനേകം വ്യാപാര സ്ഥാപനങ്ങളോടു ചേർന്ന് ഉണ്ടായ തീപിടിത്തം ഭീതി പരത്തി.
ഉത്സവത്തോടനുബന്ധിച്ച് മഹാദേവ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സ് നിമിഷങ്ങള്‍ക്കകം എത്തി തീയണച്ചതുകൊണ്ട് തീ വ്യാപിച്ചില്ല.
ഏറ്റുമാനൂർ ടൗണിന്‍റെ ഹൃദയഭാഗത്ത് സെൻട്രല്‍ ജംഗ്ഷനില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പിന്നിലായാണ് നഗരസഭ ഖരമാലിന്യം തള്ളിയിരിക്കുന്നത്.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഘടന നടത്തിയ ശുചീകരണ പ്രവർത്തനങ്ങള്‍ക്കിടെ ഈ ഖരമാലിന്യ കൂമ്പാരം കണ്ടെത്തുകയും മാധ്യമങ്ങള്‍ വാർത്തയാക്കുകയും ചെയ്തിരുന്നു. പിന്നീടും മാലിന്യ കൂമ്പാരം നീക്കം ചെയ്യാൻ നഗരസഭ തയാറായില്ല.
ഇന്നലെ തീപിടിത്തം ഉണ്ടായപ്പോള്‍ വ്യാപാരികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ഉത്സവത്തോടനുബന്ധിച്ച് ഫയർഫോഴ്സ് ഏറ്റുമാനൂരില്‍ ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് വേഗത്തില്‍ തീയണയ്‌ക്കാൻ സാധിച്ചത്.മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് നഗരസഭയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇനിയും നടപടി ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് എൻ.പി. തോമസ്, സെക്രട്ടറി എം.എൻ. സജി എന്നിവർ മുന്നറിയിപ്പു നല്‍കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.