കോട്ടയം: കേന്ദ്ര സംസ്ഥാനസർക്കാരു കളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമ്മരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും.
ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കി വരുന്ന ജാഥയെ കോട്ടയം ജില്ലാ അതിർത്തി ആയ നെല്ലാപ്പാറയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ എംപി മാർ ,എം എൽ എമാർ കെപിസിസി ഡിസിസി നേതാക്കന്മാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും തുടർന്ന് പാലാ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് നേതാക്കളെ തുറന്ന വാഹനത്തിൽ ആയിരകണക്കിന് ആളുകളുടെ ഘോഷയാത്രയോടുകൂടി പാലാ പുഴക്കര മൈതാനത്തേക് ആനയിക്കും 3 മണിക്ക് പാലായിൽ നടക്കുന്ന പൊതു സമ്മേളനം പി സി വിഷ്ണുനാഥ് എംഎൽഎ ഉൽഘടനം ചെയ്യും. വൈകുന്നേരം 5മണിക്ക് കോട്ടയം വൈഎംസിഎ ജംഗ്ഷനിൽ ജാഥയെ സ്വീകരിച്ചു തിരുനക്കര പഴയ ബസ് സ്റ്റാന്റ് മൈതാനിയിൽ ഘോഷയാത്രയായി എത്തിക്കും.മൈതാനത്തു നടക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം കെ മുരളീധരൻ എം പി ഉത്ഘാടനം ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ദർശന ഓഡിറ്റോറിയത്തിൽ സർക്കാരിനാൽ ദുരന്തം അനുഭവിക്കുന്ന കർഷകർ ഉൾപ്പടെ ഉള്ളവരുടെ ജനകീയ ചർച്ച സദസ്സ് നടക്കും.സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ: കെ മുരളീധരൻ എം പി ഉത്ഘാടനം ചെയ്യും.
0
വ്യാഴാഴ്ച, ഫെബ്രുവരി 22, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.