കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 - 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു.

കോട്ടയം: കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 - 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു.

പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ *കൈപ്പുഴ ഫൊറോന പ്രസിഡന്റ്‌ ആൽബർട്ട് റ്റോമി* അധ്യക്ഷപദം വഹിക്കുകയും *കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്  ജോണിസ്. പി. സ്റ്റീഫൻ* ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.
തുടർന്ന് 2024 - 2025  പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ *കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ ഫൊറോന ഇൻചാർജും ആയ ബെറ്റി തോമസ്* പ്രകാശനം ചെയ്തു.
യോഗത്തിന് ഫൊറോന സെക്രട്ടറി *മെൽവിൻ എബ്രഹാം* സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ലയിൻ *റെ.ഫാ. ടെസ്വിൻ വെളിയംകുളത്തേൽ* ആമുഖ സന്ദേശം നൽകുകയും കൈപ്പുഴ ഫൊറോന വികാരി *റെ.ഫാ. സാബു മാലിത്തുരുത്തേൽ* അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു.
*കെ സി വൈ എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി* സന്നിഹിതനായിരുന്നു. *ഫൊറോന ട്രഷറർ ടിനോ ചാക്കോ* യോഗത്തിന് നന്ദി അറിയിച്ചു. 50 ഓളം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനം ഏകദേശം നാലുമണിയോടുകൂടി അവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !