കോട്ടയം: കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 - 2025 പ്രവർത്തനോദ്ഘാടനം കൈപ്പുഴയിൽ നടത്തപ്പെട്ടു.
പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ കെ സി വൈ എൽ *കൈപ്പുഴ ഫൊറോന പ്രസിഡന്റ് ആൽബർട്ട് റ്റോമി* അധ്യക്ഷപദം വഹിക്കുകയും *കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ്. പി. സ്റ്റീഫൻ* ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. തുടർന്ന് 2024 - 2025 പ്രവർത്തന വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ *കെ സി വൈ എൽ അതിരൂപത ജോ. സെക്രട്ടറിയും കൈപ്പുഴ ഫൊറോന ഇൻചാർജും ആയ ബെറ്റി തോമസ്* പ്രകാശനം ചെയ്തു. യോഗത്തിന് ഫൊറോന സെക്രട്ടറി *മെൽവിൻ എബ്രഹാം* സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ലയിൻ *റെ.ഫാ. ടെസ്വിൻ വെളിയംകുളത്തേൽ* ആമുഖ സന്ദേശം നൽകുകയും കൈപ്പുഴ ഫൊറോന വികാരി *റെ.ഫാ. സാബു മാലിത്തുരുത്തേൽ* അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫൊറോനയിലെ യുവജനങ്ങളെ ആദരിച്ചു.*കെ സി വൈ എൽ അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി* സന്നിഹിതനായിരുന്നു. *ഫൊറോന ട്രഷറർ ടിനോ ചാക്കോ* യോഗത്തിന് നന്ദി അറിയിച്ചു. 50 ഓളം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനം ഏകദേശം നാലുമണിയോടുകൂടി അവസാനിച്ചു.കെ സി വൈ എൽ കൈപ്പുഴ ഫൊറോന 2024 - 2025 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു.
0
ബുധനാഴ്ച, ഫെബ്രുവരി 21, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.