കാസര്‍ഗോഡ്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. പൈവളിഗെ ചേവാര്‍ കുണ്ടംകേരടുക്ക സ്വദേശി അബ്ദുള്‍ റഹ്മാന് (42) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുണ്ടംകേരടുക്കയിലാണ് സംഭവം. കാസര്‍ഗോഡു നിന്ന് പെര്‍മുദെ-ധര്‍മത്തടുക്ക റൂട്ടില്‍ ഓടുന്ന ഗസല്‍ ബസിലെ ഡ്രൈവറായിരുന്നു റഹ്മാന്. പെര്മുദെക്കു സമീപം നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുള്‍റഹ്മാന്‍ ബസില്‍നിന്നിറങ്ങി കടയില്‍ നിന്നും സോഡാ വാങ്ങിക്കുടിച്ചു. പിന്നീട് യാത്രക്കാര്‍ കുഴഞ്ഞുവീണ റഹ്മാനെയാണു കണ്ടത്. പരേതനായ മൊയ്തീന് കുഞ്ഞിയുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: സുഹ്റ. മകന്: അറാഫത്ത്. സഹോദരങ്ങള്‍: മുഹമ്മദലി, ബീഫാത്തിമ, നഫീസ, അവ്വമ്മ, ആത്തിക്ക.യാത്രക്കാരെ സുരക്ഷിതരാക്കിയശേഷം അബ്ദുള്‍ റഹ്മാൻ മരണത്തിനു കീഴടങ്ങി,,,
0
തിങ്കളാഴ്ച, ഫെബ്രുവരി 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.