കണ്ണൂരില്‍ നിന്ന് ജയില്‍ ചാടിയ ഹര്‍ഷാദും ടാറ്റൂ കലാകാരിയായ കാമുകിയും 40 ദിവസങ്ങൾക്ക് ശേഷം തമിഴ്നാട്ടില്‍ പിടിയില്‍,,

 കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ കൊയ്യോട് ചെമ്ബിലോട്ടെ ടി.സി. ഹർഷാദ് (34) പിടിയില്‍. ഹർഷാദിന് താമസമൊരുക്കിയ കാമുകിയും ടാറ്റൂ കലാകാരിയുമായ തമിഴ്നാട് ശിവഗംഗ സ്വദേശിനി അപ്സരയും (21) പിടിയിലായിട്ടുണ്ട്.

തടവുചാടി 40 ദിവസത്തിന് ശേഷമാണ് ഇരുവരും കണ്ണൂര്‍ ടൗണ്‍ പൊലീസിന്‍റെ പിടിയിലായത്. ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടില്‍ താമസിച്ച്‌ വരികയായിരുന്നു 

ഹർഷാദും കാമുകിയും. ഹർഷാദിനെ ജയില്‍ ചാടാൻ സഹായിച്ച റിസ് വാനില്‍ നിന്ന് ഇവരുടെ താമസസ്ഥലത്തെ കുറിച്ച്‌ വിവരം ലഭിച്ചത്. ലഹരിക്കേസില്‍ 10 വർഷത്തെ കഠിനതടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഹർഷാദ് ജനുവരി 14നാണ് ജയില്‍ ചാടിയത്.

സെൻട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഹർഷാദും അപ്സരയും ആദ്യം ബംഗളൂരുവിലെത്തി. തുടർന്ന് ഇവർ നേപ്പാള്‍ അതിർത്തി വരെ പോയി തിരികെ ഡല്‍ഹിയിലെത്തിയ ശേഷം തമിഴ്നാട്ടിലെ ശിവഗംഗയില്‍ എത്തുകയായിരുന്നു. അപ്സരയാണ് ഭാരതിപുരത്ത് വാടകവീട് എടുത്തത്. ആദ്യം സബ് കലക്ടറുടെ ഫ്ലാറ്റ് ആണ് വാടകക്ക് എടുത്തത്. തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറി.

ഹർഷാദിന്‍റെ സുഹൃത്തിന്‍റെ തലശ്ശേരിയിലെ ടാറ്റൂ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അപ്സര. ഇവിടെ വച്ചാണ് അവിവാഹിതയായ അപ്സര ഹർഷാദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഹർഷാദിന് ഭാര്യയും കുഞ്ഞുമുണ്ട്. 

രാവിലെ പത്രം ശേഖരിക്കാൻ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ ഗേറ്റിന് മുൻപില്‍ കാത്തിരുന്ന സുഹൃത്ത് റിസ് വാനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഹർഷാദിനെ കാണാതായി ഒരു മണിക്കൂർ കഴിഞ്ഞ ശേഷമാണ് വിവരം ജയില്‍ അധികൃതർ അറിയുന്നത്.

കോടതിയില്‍ കീഴടങ്ങിയ റിസ് വാനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ എവിടെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. അക്രമം, അടിപിടി, കഞ്ചാവ് വില്‍പന എന്നീ കുറ്റകൃത്യങ്ങളില്‍ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ 17 കേസുകള്‍ ഹർഷാദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !