കണ്ണൂര്‍: വിവാഹ ദിവസം വരന് മുങ്ങിയതിനെ തുടര്‍ന്ന് വധുവും ബന്ധുക്കളും കേളകം പോലീസിന്റെ സഹായം തേടിയെത്തി.തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് കേളകം പോലീസില്‍ സഹായ അഭ്യര്‍ത്ഥനയുമായി എത്തിയത്
പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് പലതവണ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് മനസിലായതോടെ യുവതിയും ബന്ധുക്കളും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു..തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് തൊണ്ടിയില്‍ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി. ഈ സമയത്ത് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താന്‍ സാധിക്കൂ എന്നും പിതാവിന് സുഖമില്ലാത്തതിനാല്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടിവന്നുവെന്നും യുവതിയെ ധരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.