മാധ്യമങ്ങള്‍ നന്നാകില്ലെന്നറിയാം: 'സര്‍ക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവര്‍ത്തകരെ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുന്നു'; ആരോപണവുമായി മുഖ്യമന്ത്രി, .

 കണ്ണൂർ: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുന്നു.മാധ്യമങ്ങള്‍ നന്നാകില്ലെന്ന് അറിയാമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂരില്‍ ആദിവാസി, ദലിത് വിഷയങ്ങളിലുള്ള മുഖാമുഖം പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. 

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആളെക്കൂട്ടാൻ പെടാപ്പാട് പെടുകയാണെന്ന് ഒരു മാധ്യമത്തില്‍ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് ആളെ കൂട്ടാനല്ല, വന്ന ആളുകളുടെ പരിമിതി കാരണം ഇരുത്താനാണു പ്രയാസപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുകയാണെന്നും പിണറായി ആരോപിച്ചു. മാധ്യമങ്ങളെ കുറിച്ച്‌ പറയുന്നത്  നന്നാവും എന്ന പ്രതീക്ഷയിലല്ല. നന്നാവില്ലെന്ന് അറിയാം. എന്തൊക്കെ എഴുതിവിട്ടിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടില്ലേ. ജനം എന്തൊക്കെയാണു സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
ആദിവാസി, ദലിത് മേഖലയിലുള്ള പ്രമുഖരുമായാണ് ഇന്നു മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കുന്നത്. ഊരു മൂപ്പന്മാർ, ആദിവാസി നേതാക്കള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട 1,200ഓളം പേരാണു ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !