സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിച്ചു, ദേഹമാസകലം മുറിവേല്‍പ്പിച്ചു; കാപ്പ കേസ് പ്രതിക്ക് ക്രൂരമര്‍ദനം'

 കൊച്ചി: കാപ്പ കേസ് പ്രതിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ രണ്ട് കാപ്പ കേസ് പ്രതികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ അടയ്ക്കാത്തോട് പടിയക്കണ്ടത്തില്‍ ജെറില്‍ പി ജോർജ് (25)നെ ക്രൂരമായി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഏഴംകുളം നെടുമണ്‍പറമ്പ് വയല്‍കാവ് മുതിരവിള പുത്തൻവീട്ടില്‍ കിച്ചു എന്ന് വിളിക്കുന്ന വിഷ്ണു വിജയൻ (30), കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുരഭി വീട്ടില്‍ കാർത്തിക് (26), ഏഴംകുളം വയല കുതിരമുക്ക് ഉടയാൻവിള കിഴക്കേതില്‍ ശ്യാം (24) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മർദനത്തിന് കാരണമെന്നാണ് വിവരം. പ്രതികള്‍ ജെറിലിന്റെ പുറത്തും വയറിലും നെഞ്ചിലും ബ്ലേഡ് കൊണ്ട് ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് പരാതി. 

ലൈംഗികാവയവത്തിലും ഇരു തുടകളിലും തീക്കനല്‍ വാരിയിട്ട് പൊള്ളിക്കുകയും എയർ പിസ്റ്റള്‍ ഉപയോഗിച്ച്‌ ചെവിയില്‍ പെല്ലറ്റില്ലാതെ അടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു.പിന്നീട് പിസ്റ്റളില്‍ പെല്ലറ്റ് ഇട്ട് കാലിലും ചെവിയിലും വെടിവച്ചതായും ഇരുമ്ബുകമ്പി ഉപയോഗിച്ച്‌ ദേഹമാസകലം മർദിച്ചതായും പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !