കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടലില്‍ അനധികൃതമായി താമസിച്ചുവന്ന രണ്ട് നേപ്പാള്‍ സ്വദേശികളായ യുവതികളെ റൂറല്‍ ജില്ലാ പോലീസ് ഇടപെട്ട് ശാന്തിഭവനിലേക്ക് മാറ്റി.ശ്രീലങ്ക വഴി ഒമാനിലേക്ക് പോകാൻ എത്തിയതാണ് യുവതികള്‍. ട്രെയില്‍ മാർഗം ഡിസംബർ 25-നാണ് ഇവർ ആലുവയിലെത്തിയത്.
കുറച്ചു ദിവസം കൊച്ചിയിലെ ഹോട്ടലില്‍ തങ്ങി. 31-ന് വിമാനത്താവളത്തിലെത്തി. എമിഗ്രേഷൻ നടത്തിയ പരിശോധനയില്‍ നേപ്പാള്‍ എംബസിയുടെ എൻ.ഒ.സി ഇല്ലാത്തതിനാല്‍ പാസ്പോർട്ടില്‍ സി.ഡബ്ലിയു.ഒ.പി (cancelled with out prejudice) സ്റ്റാമ്പ് പതിച്ച് തിരിച്ചയച്ചു. തുടർന്ന് ഇവർ നെടുമ്പാശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്നു.
നേപ്പാള്‍ സ്വദേശികളായ ഏജന്റുമാരാണ് അയച്ചതെന്ന് യുവതികള്‍ പറഞ്ഞു. ഹോട്ടലില്‍ ആദ്യഘട്ടങ്ങളില്‍ ഓണ്‍ലൈനായി ചിലവിനുള്ള പണം അയച്ചു കിട്ടിയിരുന്നതായും നേപ്പാള്‍ സ്വദേശിനികള്‍ പറഞ്ഞു. പിന്നീട് പണം ലഭിച്ചിരുന്നില്ല. ആന്റി ഹ്യൂമണ്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പരിശോധന നടത്തി ഇവരെ കണ്ടെത്തിയത്.. സി ബ്രാഞ്ച് ഡിവൈ.എസ്.പി ഗില്‍സണ്‍ മാത്യു, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ അരുണ്‍, സബ് ഇൻസ്പെക്ടർ ബൈജു കുര്യൻ, എ.എസ്.ഐമാരായ ഇഗ്നേഷ്യസ്, എ.വിഡിനി, സി.പി. ഒ.മാരായ ഗായോസ്, ശ്യാമ എന്നിവരാണ് പോലീസ് ടീമിലുണ്ടായിരുന്നത്. അന്വേഷണം വ്യാപിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.