മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യത്തിനുള്ള കെട്ടിടത്തിന് നികുതി ബാധകമാകില്ലെന്നു കോടതി,,

കൊച്ചി: മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന് 1975ലെ കേരള ബില്‍ഡിംഗ് ടാക്‌സ് ആക്‌ട് പ്രകാരം നികുതി ബാധകമാകില്ലെന്ന് ഹൈക്കോടതി.

വികാരിയുടെ താമസവും മതപഠനശാലയുടെ പ്രവര്‍ത്തനവുമുണ്ടെന്ന പേരില്‍ പള്ളിക്കെട്ടിടത്തിന് അനുവദിച്ചിട്ടുള്ള കെട്ടിടനികുതി ഇളവ് നിഷേധിക്കാനാകില്ലെന്ന് ജസ്റ്റീസ് ദിനേഷ് കുമാര്‍ സിംഗ് വ്യക്തമാക്കി. 

കെട്ടിട, ആഡംബര നികുതി ഇളവ് തേടി നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ താമരശേരി രൂപതയ്ക്കു കീഴിലെ മലപ്പുറം സെന്‍റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 2015 ഒക്ടോബര്‍ 26നാണ് തഹസില്‍ദാര്‍ നികുതിയടയ്ക്കാന്‍ ഉത്തരവിട്ടത്. 282.28 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 2015-16 വര്‍ഷം മുതല്‍ ഒറ്റത്തവണ നികുതിയിനത്തില്‍ പണമടയ്ക്കാനായിരുന്നു നിര്‍ദേശം. 

തുടര്‍ന്ന് സബ് കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്‍റെ തീരുമാനത്തിനായി വിട്ടു. സര്‍ക്കാര്‍ ഈ അപേക്ഷ തള്ളുകയും തഹസില്‍ദാരുടെ ഉത്തരവ് നിലനിര്‍ത്തുകയും ചെയ്തു. ഇതിനെതിരേയാണു വികാരി ഹൈക്കോടതിയെ സമീപിച്ചത്.

കെട്ടിടത്തിന്‍റെ നിര്‍മിത പ്രദേശം 277.84 ചതുരശ്ര മീറ്ററാണ്. മതപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന് കേരള ബില്‍ഡിംഗ് ടാക്‌സ് ആക്‌ട് പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 

എന്നാല്‍, 119 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടത്തിന്‍റെ അടിയിലെ ഭാഗത്ത് സണ്‍ഡേ ബൈബിള്‍ ക്ലാസ് നടക്കുന്നതായും 158.34 ചതുരശ്ര മീറ്റര്‍ വികാരിയുടെ താമസ സൗകര്യത്തിന് ഉപയോഗിക്കുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സെല്ലാര്‍ ഭാഗത്തിന്‍റെ വശങ്ങള്‍ കെട്ടി മറച്ചിരിക്കുകയാണ്. 

സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനം ആക്‌ട് പ്രകാരം പള്ളിക്കെട്ടിടത്തിന് നല്‍കുന്ന ഇളവിന്‍റെ പരിധിയില്‍ വരില്ല. താമസസൗകര്യവും ക്ലാസുകളുടെ പ്രവര്‍ത്തനവുമുള്ള കെട്ടിടത്തിന് നികുതി ഇളവ് അനുവദിക്കാനാകില്ല. പള്ളിയുടെ മതപരമായ പ്രവര്‍ത്തനവുമായി ഇതിനെ ബന്ധപ്പെട്ടുത്താനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍, പള്ളിയുടെ മതപരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് താമസവും മതപഠനവുമെങ്കില്‍ കെട്ടിടത്തിന് നികുതിയിളവ് അനുവദിക്കാന്‍ മദര്‍ സുപ്പീരിയര്‍ അഡോറേഷന്‍ കോണ്‍വന്‍റ് കേസില്‍ സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. 

ഈ കേസിലും കെട്ടിടത്തില്‍ വികാരി താമസിക്കുന്നതും സണ്‍ഡേ ക്ലാസ് നടത്തുന്നതും മതപരമായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഇളവ് അപേക്ഷ നിരസിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് മുന്‍ കോടതി ഉത്തരവ് പരിഗണിച്ച്‌ അപേക്ഷ പരിശോധിച്ചു തീര്‍പ്പാക്കണമെന്നും അപേക്ഷകന് നോട്ടീസ് അയച്ച്‌ അവരുടെഭാഗം കൂടി കേള്‍ക്കണമെന്നും നിര്‍ദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !