കൊച്ചി: അഡ്വ. ബി.എ. ആളൂരിനെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി. ലൈംഗികാരോപണം ഉന്നയിച്ചു വനിതയായ കക്ഷി നല്കിയ പരാതിയിലാണ് ആളൂര്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി. സെക്ഷന്‍ 354 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ കുറ്റം, ജാമ്യം ലഭിക്കാവുന്നതാണെങ്കിലും ജാമ്യമില്ലാ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു. എഫ്.ഐ.ആറില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ജാമ്യം ലഭിക്കാവുന്ന തരത്തിലുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ആളൂരിനെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി,,
0
ചൊവ്വാഴ്ച, ഫെബ്രുവരി 06, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.