എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ഇന്ത്യയുടെ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി റീതി മിശ്ര എന്നിവർ മുഖ്യ അതിഥികളായിരുന്നു. മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD, പോൾ ക്യൂ TD, ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഒ റൂർക്കേ എന്നിവർ അഥിതികളായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അഥിതികളെയും , അതിഥികളെയും എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന് വേണ്ടി Dr.ജോർജ് ലെസ്ലി (പീസ് കമ്മിഷണർ), സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു.
ബഹുമാനപ്പെട്ട അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD , പോൾ ക്യു T D, ജോൺ ഓ റൂർക്കേ എന്നിവർ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങൾ നൽകി. സ്‌തുത്യർഹമായ സേവനം കാഴ്ചവച്ച കമ്മ്യൂണിറ്റി അംഗങ്ങളായ ശ്രീ DR. ജോർജ് ലെസ്ലി, ശ്രീ ആനന്ദ് മോഹൻദാസ് എന്നിവരെ അംബാസിഡർ അഖിലേഷ് മിശ്ര പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മൊമെന്റോ ഉപഹാരമായി നൽകി.
ചടങ്ങില്‍ കമ്മ്യൂണിറ്റി അംഗങ്ങളായ കുട്ടികളുടെയും മുതിർന്നവരുടെയും പാട്ട്, ഡാൻസ് എന്നിവ ചടങ്ങിന് കൂടുതൽ മിഴിവാർന്ന ദൃശ്യ ചാരുത നൽകി. തുടർന്നും മികവാർന്ന പ്രോഗ്രാമുകൾ നടത്താൻ കഴിയട്ടെ എന്ന് അംബാസിഡർ ആശംസിച്ചു, അതിനുള്ള പിന്തുണയും അംബാസിഡർ വാഗ്ദാനം ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റി അയർലൻഡിന് വേണ്ടി ചെയ്യുന്ന സ്തുത്യർഹ സേവനത്തിനു മിനിസ്റ്റർ ജെയിംസ് ബ്രൗൺ പ്രത്യേകം നന്ദി പറഞ്ഞു. റ്റാഷ് ആൻഡ് ബ്രൗൺ ബാൻഡിന്റെ ഗാനസദ്യ പ്രോഗ്രാം കൂടുതൽ മികവുറ്റതാക്കി.
ഗോറി , wexford , ന്യൂറോസ് , Bunclody, എന്നീ കമ്മ്യൂണിറ്റി അംഗങ്ങളും ശ്രദ്ധേയ സാന്നിധ്യമായി.
അസോസിയേഷന്റെ ഭാവി പരിപാടികളെക്കുറിച്ചു സെക്രട്ടറി ബിജു വറവുങ്കൽ വിശദീകരിച്ചു. കേരളൈറ്റ്സ് ഇൻ എന്നിസ്‌കോർത്തി എന്ന് സുപരിചിതമായ ഇന്ത്യൻ കമ്മ്യൂണിറ്റി ആണ് എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷൻ (EIA) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്.
എന്നിസ്‌കോർത്തി ഇന്ത്യൻ അസ്സോസിയേഷൻ നിലവിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ പ്രോഗ്രാം തന്നെ വൻ വിജയമാക്കിയ എല്ലാവരോടും ഉള്ള നന്ദി ജോയിന്റ് സെക്രട്ടറി, ശ്രീ. അബിൻ വർഗീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.