ബ്രിട്ടൻ;ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠനത്തിന് 100 മില്യൺ പൗണ്ട് ചെലവഴിക്കാൻ യുകെ. യുകെയിലുടനീളം ഒമ്പത് എഐ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യം.
വിദ്യാഭ്യാസം, നിയമപരിപാലനം, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നിവയില്‍ എ ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പരിശോധിക്കുന്ന ഗവേഷണ പ്രോജക്റ്റുകളെ പിന്തുണയ്ക്കുക, സാങ്കേതികവിദ്യയുടെ അപകടസാധ്യതകളും നേട്ടങ്ങളും കൈകാര്യം ചെയ്യുന്നതിന് റെഗുലേറ്റര്‍മാരെ പരിശീലിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത്.എഐയുടെ നേട്ടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നവംബറിൽ, യുകെ എഐ സുരക്ഷയ്ക്കായി ലോകത്തിലെ ആദ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും വിഷയത്തിൽ ഒരു ആഗോള ഉച്ചകോടി നടത്തുകയും ചെയ്തിരുന്നു.
ഈ ഉച്ചകോടിയിൽ, സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ അംഗീകരിക്കാൻ 25-ലധികം രാജ്യങ്ങൾ ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് യുകെയെ ലോക എഐ ഹബ്ബ് ആക്കുക എന്ന ലക്ഷ്യവുമായി യുകെ സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.യുകെ സർക്കാരിൻ്റെ പ്രഖ്യാപനത്തെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികൾ സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.