പ്രതിഷേധം രേഖപ്പെടുത്തി

കോട്ടയം :പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ.ജോസഫ് ആറ്റുച്ചാലിൽ നേരിടേണ്ടിവന്ന ആക്രമണത്തിൽ 24/02/2024  ചേർന്ന കെ.സി.വൈ.എൽ സിൻഡിക്കേറ്റ് യോഗം പ്രതിഷേധിച്ചു.

യോഗത്തിന് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ചാപ്ലയിൻ ഫാ ചാക്കോ വൻകുഴിയിൽ, സെക്രട്ടറി അമൽ സണ്ണി, വൈസ് പ്രസിഡന്റ് നിതിൻ ജോസ്, ട്രഷറർ അലൻ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ്,

ഡയറക്ടർ ഷെല്ലി ആലപ്പാട്ട്,വിവിധ ഫൊറോനകളിൽ നിന്നുള്ള സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.

ദേവാലയവും പരിസരങ്ങളും പുരോഹിതന്മാരും  വിശ്വാസവും എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണെന്നും  പുരോഹിതന്മാർക്കെതിരെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ ശക്തമായി  അപലപിക്കുന്നു എന്നും യോഗം പറയുകയുണ്ടായി.
കുറ്റക്കാർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവാക്കളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി  വളർത്തിയെടുക്കുന്നതിനുള്ള ഉത്തരവാദിത്യം നമ്മളെല്ലാവരും  ഏറ്റെടുക്കേണ്ടതാണെന്നും  യോഗം വിലയിരുത്തി.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കട്ടെ എന്ന് കെ സി വൈ എൽ സിൻഡിക്കേറ്റ് അഭിപ്രായപെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !