ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ വിൽപന നിർത്തിവച്ചു

പത്തനംതിട്ട: സർക്കാർ സ്ഥാപനത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ പതിനൊന്നര ലക്ഷം ലീറ്റർ മദ്യത്തിന്റെ വിൽപന നിർത്തിവച്ചു.

തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിൽ നിന്നാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.വടക്കൻ പറവൂരിലെ വാണിയക്കാട്ട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിലാണ് മാലിന്യം കണ്ടെത്തിയത്.
മദ്യം വാങ്ങിയ ഒരു ഉപഭോക്താവാണ് ഇതു സംബന്ധിച്ച പരാതി എക്സൈസിന് നൽകിയത്. മാലിന്യം കണ്ടെത്തിയ മദ്യം ലാബിൽ പരിശോധിച്ച ശേഷം ബാക്കിയുള്ള മദ്യം വിൽക്കണോ നശിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അധികൃതർ പറഞ്ഞു.

ജവാൻ ട്രിപ്പിൾ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വാരാപ്പുഴ ഔട്ട്ലെറ്റിലെ 307, 322, 267,328, 312,292, 200, 164,293 ബാച്ചുകളിലുമാണ് മാലിന്യം കണ്ടെത്തിയത്.

ഇതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് സാമ്പിൾ ലാബിലേക്ക് അയച്ചത്.

എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ മദ്യം പരിശോധിച്ചു തുടങ്ങിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !