കോട്ടയത്ത് കാപ്പ നിയമപ്രകാരം അച്ഛനെയും,മകനെയും നാടുകടത്തി

കോട്ടയത്ത് കാപ്പ നിയമപ്രകാരം അച്ഛനെയും,മകനെയും നാടുകടത്തി

കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തി.

കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ അരുൺ (24) എന്നിവരെയാണ് നാടുകടത്തിയത്.

നിരന്തര കുറ്റവാളികളായ ഇവർക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇരുവരും  കാഞ്ഞിരപ്പള്ളി, മണിമല എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളിൽ പ്രതികളാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്.

തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network