പൊലീസ് സംഘത്തിനുനേരെ ലഹരി മാഫിയയുടെ ആക്രമണം 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊല്ലം: സംഘർഷം അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ ലഹരി മാഫിയയുടെ ആക്രമണം. 4 പൊലീസുകാർക്ക് പരുക്കേറ്റു.

യുവാക്കളായ 4 പ്രതികളെ സാഹസികമായാണു പൊലീസ്‌ പിടികൂടിയത്.  ഞായറാഴ്ച വൈകിട്ട്  ഏഴോടെ പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്‌ഷനിലായിരുന്നു സംഭവം. 

നാലംഗ സംഘം ഏറ്റുമുട്ടുന്നെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്. ഇവരെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

പേരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (31),  കുഴിയം ലക്ഷ്മി വിലാസത്തിൽ ചന്തു നായർ (23), സനേഷ്, അനൂപ് എന്നിവരെ സംഭവ സ്ഥലത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി കടന്നുകളഞ്ഞു.
കുണ്ടറ എസ്ഐ എസ്.സുജിത്, എഎസ്ഐ എൻ.സുധീന്ദ്ര ബാബു, സിപിഒമാരായ ജോർജ് ജയിംസ്, എ.സുനിൽ എന്നിവർക്കാണ് മർദനമേറ്റത്.

മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !