കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്തേക്കുമെന്നു സൂചന നൽകി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍.
കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ് ചോദിച്ചത്. എല്ലാവർക്കും സ്വീകാര്യനായ നൂറു ശതമാനം ജയസാധ്യതയുള്ള സ്ഥാനാർഥി കോൺഗ്രസിനുണ്ട്.അക്കാര്യം കേരള കോൺഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിട്ടുനൽകിയാൽ കേരള കോൺഗ്രസിനു നിയമസഭയിൽ കൂടുതൽ സീറ്റ് നൽകുമെന്നും സുധാകരന്‍ പറഞ്ഞു. ‘‘ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കും.
രണ്ടു പദവിയും ഒരുമിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മൽസരിക്കുന്നില്ലെന്നു നേരത്തെ പറഞ്ഞത്. 20 സീറ്റ് നേടാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണ്.കണ്ണൂരിൽ കെ.കെ.ശൈലജ ശക്തയായ എതിരാളിയല്ല. ശൈലജ പ്രഗത്ഭയായ സ്ഥാനാർഥിയാണെന്ന് തോന്നുന്നില്ല. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണ്. തൃശൂരിൽ സുരേഷ്ഗോപിക്ക് ഒന്നും ചെയ്യാനാകില്ല.
ആലപ്പുഴയിൽ മൽസരിക്കണമെന്ന് കെ.സി.വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മനസു തുറന്നിട്ടില്ല’’ – സുധാകരൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.