പാലാ: കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ് ശരത് ലാൽ കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണം നടത്തി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ അനുസ്മരണ യോഗവും പുഷ്പാർച്ചനയും മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.ശുഹൈബും ശരത്തിലാലും കൃപേഷും ജനമനസ്സുകളിൽ ജീവിക്കുന്നു എന്ന് ടോമി കല്ലാനി അഭിപ്രായപ്പെട്ടു.അനുസ്മരണ യോഗത്തിൽ കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബിൻ രാജ്, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് നേതാക്കളായ അഡ്വ. ആർ മനോജ് അഡ്വ. സന്തോഷ് മണർകാട്,
ടോണി തൈപ്പറമ്പിൽ,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ സാബു, കെഎസ്‌യു അസംബ്ലി പ്രസിഡന്റ് നിബിൻ ടി ജോസ്, കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ അലക്സ് മാത്യു,അമൽ ജോസ്,സയ്യിദം താജു,കെഎസ്‌യു ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോമിറ്റ് ജോൺ, കെ എസ് യൂ നേതാക്കളായ കൃഷ്ണജിത്ത് ജിനിൽ, ആൽബിൻ ഷിബു, മാത്യു സോജൻ, എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.