എം.എം മണിയെ പിണറായി വിജയൻ ഇടപ്പെട്ട് വിദഗ്ധ ചികിത്സക്ക് അയക്കണം.... എൻ ഹരി

കോട്ടയം :പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ ''സർക്കസ് കൂടാരത്തിലെ ബഫൂൺ " എന്നാക്ഷേപിച്ച എം.എം മണിയെ പിണറായി വിജയൻ ഇടപ്പെട്ട് വിദഗ്ധ ചികിത്സക്ക് അയക്കണമെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ്‌ എൻ ഹരി.

തുരുമ്പടിച്ച ചങ്ങലയിൽ കിടന്ന് ജീർണ്ണിച്ച മണിയാശൻ്റെ മനസ്സിലെ വ്രണങ്ങൾ " സെപ്റ്റിക്കായിരിക്കുന്നു 'അതുകൊണ്ടാണ് സമനിലതെറ്റി പലതും വിളിച്ചു പറയുന്നതെന്ന് ഹരി പരിഹസിച്ചു.

എസ് എഫ് ഐ ഒ അന്വേഷണം വീണ വിജയൻ്റെ ഏക്സാലോജിക്കിൻ്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ, അതിൽ നിന്നും ജനശ്രദ്ധ തിരിക്കുവാൻവേണ്ടിയാണ് കേരളത്തിൻ്റെ പൂരപ്പാട്ടുകാരനെകൊണ്ട് ഇത്തരം കോമളിത്തരം വിളിച്ചു പറയിപ്പിക്കുന്നത്.

എം.എം.മണിക്ക് ആവശ്യമായ ചികിത്സ കൊടുക്കുവാൻ പിണറായി മന്ത്രിസഭയൊ, പാർട്ടിയോ തയ്യാറായില്ലെങ്കിൽ, അതിനുള്ള ചികിത്സ കൊടുക്കുവാൻ ബി.ജെ.പിക്കറിയാമെന്നും ബിജെപി മധ്യ മേഖല പ്രസിഡന്റ്‌ കൂട്ടിചേർത്തു.

നമ്പർവൺ കേരളത്തിൽ അതിനുള്ള സൗകര്യമില്ലെങ്കിൽ ഗുജറാത്തില്ലൊ, ഉത്തർപ്രദേശിലൊ പാർട്ടി ചിലവിൽ കൊണ്ടുപോയി ചികിത്സിക്കുവാൻ ഞങ്ങൾ തയ്യാറാണ്. അതിനുമുൻപ് കാലിലെ ചങ്ങല അഴിക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാവണമെന്നും എൻ ഹരി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !